faisal arafa

Monday 6 June 2011

SDPI MANJESHWAR PANCHAYATH MARCH

MANJESHWAR: SDPI MANJESHWAR PANCHAYATH COMMITEE CONDUCTED MASS MARCH TO MANJESHWAR GRAMA PANCHAYATH FOR
>INVESTIGATE LAPS OF 40LAKH
>REMOVE PARTIALITY OF WARD7 MACHAMPADI
>CLEAN CITY
MARCH STARTED FROM HOSANGADI INUGRATED BY IQBAL HOSANGADI ( SDPI MANDALAM PRESIDENT) AT PANCHAYATH MANJESHWAR POLICE DEFENDENDED MARCH, PANCHAYATH MEMBER MAIMOONA ABOOBACKER INUGRATED, HAMEED HOSANGADI, ASHRAF BADAJE, LATHIF MEENJA, BASITH, HUSSAIN BANDIYOD, ABOOBACKER WERE SPOKEN,

AFTER DISCUSION WITH PANCHYATH REPRESENTATIVE THEY SAID THAT BEFORE 15DAYS THEY SOLVE ALL THE WANTS OF SDPI,

Tuesday 19 April 2011

മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ-ലീഗ് സംഘട്ടനം; നാലുപേര്‍ക്ക് പരിക്ക്

madhyamam news



മഞ്ചേശ്വരം: മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് എസ്.ഡി.പി.ഐ-മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ഥി നജ്മ മുസ്തഫയുടെ ഭര്‍തൃസഹോദരനും എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ അബ്ദുല്‍ബാസിതിനെ (30) ഉച്ചക്ക് നമസ്‌കരിക്കാന്‍ കടപ്പുറം ജുമാമസ്ജിദില്‍ പോയ സമയത്ത് സംഘടിച്ചെത്തിയ ലീഗ് പ്രവര്‍ത്തകര്‍ പള്ളിക്കകത്തുവെച്ച് മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന അനുജന്‍ ജംഷാദ് (30), സുഹൃത്ത് സമീര്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. പരിക്കേറ്റ ഇവരെ കൈക്കമ്പയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീഗ് പ്രവര്‍ത്തകരായ റഷീദ്, സൈനുദ്ദീന്‍ തുടങ്ങിയ ആറുപേരാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു.
ലീഗ് പ്രവര്‍ത്തകനും ഡിഗ്രി വിദ്യാര്‍ഥിയുമായ കടപ്പുറത്തെ റമീസിനെ (19) പരിക്കുകളോടെ മഞ്ചേശ്വരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് പോകുംവഴി എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ സമീര്‍, ബാസിത്, ജംഷാദ്, ഹാരിസ് എന്നിവര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചതായി ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷിച്ചുവരുന്നു.
വോട്ടെണ്ണല്‍ കേന്ദ്രമായ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ രാവിലെ ചെറിയ തോതില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ഇടപെട്ട് ഇത് നീക്കിയെങ്കിലും ഉച്ചക്കുശേഷം പ്രശ്‌നമുണ്ടാവുകയായിരുന്നു. ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വൈകീട്ട് ഹൊസങ്കടി ടൗണില്‍ പ്രകടനം നടത്തി.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് രണ്ടാം സ്ഥാനം

കാസര്‍കോഡ്: കഴിഞ്ഞ മാസം 8ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ആയിഷ രണ്ടാമതെത്തി. മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി നജ്്്മ മുസ്തഫയാണ് വിജയിച്ചത്. യു.ഡി.എഫ് 657, എസ്.ഡി.പി.ഐ 469, എല്‍.ഡി.എഫ് 5 എന്നിങ്ങനെയാണ് വോട്ടിങ് നില. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 575 വോട്ടും എസ്.ഡി.പി.ഐക്ക് 339 വോട്ടുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ തവണ മല്‍സര രംഗത്തുണ്ടായിരുന്ന ബി.ജെ.പി ഇക്കുറി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് അംഗം ബി.ജെ.പിയെ പിന്തുണച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ ലീഗ് പ്രതിനിധി രാജിവച്ചതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Wednesday 13 April 2011

കേരളത്തില്‍ പോളിങ് 74.6 ശതമാനം


എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ജന്‍മനാടായ കരുവന്‍പൊയിലില്‍ വോട്ട് ചെയ്യുന്നു
തിരുവനന്തപുരം: 13ാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ്. സംസ്ഥാനത്തൊട്ടാകെ ശരാശരി 74.6 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 72.38 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അടുത്ത മാസം 13നാണ് വോട്ടെണ്ണല്‍. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത്. 80.3 ശതമാനം. 80.2 ശതമാനം പോളിങുമായി കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നില്‍. 68.3 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരുവനന്തപുരം ജില്ലയാണു ഏറ്റവും പിന്നില്‍. കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം. 87.4 ശതമാനം വോട്ടര്‍മാര്‍ ഇവിടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 59.9 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കുറവ് സമ്മതിദായകര്‍ ബൂത്തിലെത്തിയത്. 60 ശതമാനത്തില്‍ താഴെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ സംസ്ഥാനത്തെ ഏക മണ്ഡലവും തിരുവനന്തപുരമാണ്. സംസ്ഥാനത്ത് വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട ചില സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍ ഗുരുതരമായ ക്രമസമാധാനപ്രശ്‌നങ്ങള്‍ എവിടെയും ഉണ്ടായില്ല. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ സംസ്ഥാനത്ത് പൊതുവെ ഭേദപ്പെട്ട പോളിങ് ദൃശ്യമായിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ശരാശരി പോളിങ് 48.5 ശതമാനമായിരുന്നു. ഈ സമയത്ത് മിക്ക മണ്ഡലങ്ങളിലും പോളിങ് നിരക്ക് 50 ശതമാനം കവിഞ്ഞിരുന്നു. പ്രചാരണരംഗത്ത് ദൃശ്യമായ കടുത്ത പോരാട്ടവും വേനല്‍മഴയെക്കുറിച്ചുള്ള ആശങ്കയും രാവിലെ തന്നെ വോട്ടര്‍മാരെ ബൂത്തുകളിലേക്ക് ആകര്‍ഷിച്ചുവെന്നാണു വ്യക്തമാവുന്നത്. ഉയര്‍ന്ന പോളിങ് നിരക്കിന്റെ ആനുകൂല്യം തങ്ങള്‍ക്കു ലഭിക്കുമെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും അവകാശപ്പെടുന്നത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പൊതുവെ മികച്ച പോളിങ് രേഖപ്പെടുത്തിയപ്പോള്‍ തെക്കന്‍ കേരളത്തില്‍ പോളിങ് ശതമാനം കുറഞ്ഞു. 72.8 ശതമാനം പോളിങ് രേഖപ്പെടുത്തി കൊല്ലം ജില്ല തെക്കന്‍ മേഖലയില്‍ മുന്നിട്ടുനിന്നപ്പോള്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോളിങ് 70 ശതമാനത്തിലും താഴെ മാത്രമാണു രേഖപ്പെടുത്തിയത്. വടക്കന്‍ മലബാറില്‍ പല മണ്ഡലങ്ങളിലും പോളിങ്‌നിരക്ക് 80 ശതമാനം കവിഞ്ഞു. 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ റിേക്കാഡ് പ്രകടനമാണു കാഴ്ചവച്ചത്. മധ്യകേരളത്തില്‍ എറണാകുളം (77.4), ആലപ്പുഴ (78.1) ജില്ലകളിലാണ് ഏറ്റവും കൂടുതലാളുകള്‍ ബൂത്തിലെത്തിയത്.

പോലിസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വോട്ട് രേഖപ്പെടുത്തി


കൊട്ടിക്കലാശത്തിനിടെ പോലിസ് മര്‍ദ്ദനമേറ്റ മണിയനെ വോട്ട് ചെയ്യുന്നതിനായി പുത്തന്‍തെരുവ് അല്‍സെയ്യിദ് സ്‌കൂളില്‍ എത്തിക്കുന്നു
കരുനാഗപ്പള്ളി: കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളി എസ്.ഐ ഗോപകുമാറിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വിവിധ ബൂത്തുകളിലെത്തിച്ച് വോട്ട് രേഖപ്പെടുത്തി. നട്ടെല്ലിന് പരിക്കേറ്റ എസ്.ഡി.പി.ഐ ജില്ലാ സമിതി അംഗം കടത്തൂര്‍ ചെട്ടിശ്ശേരില്‍ മണിയന്‍, കല്ലേലിഭാഗം താമരപ്പള്ളില്‍ സുധീര്‍ എന്ന ഇര്‍ഷാദ്, വെളുത്തമണല്‍ കളരിവാതുക്കല്‍ സലിം, ആദിനാട് മന്‍സിലില്‍ സമദ് എന്നിവരെയാണ് വിവിധ പോളിങ് ബൂത്തുകളില്‍ എത്തിച്ച് വോട്ട് രേഖപ്പെടുത്തിയത്. നട്ടെല്ലിന് ക്ഷതമേറ്റ മണിയനെ ആംബുലന്‍സില്‍ പുത്തന്‍തെരുവ് അല്‍സെയ്യിദ് സ്‌കൂളിലെ ബൂത്തിലെത്തിച്ച് പ്രവര്‍ത്തകരുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. എസ്.ഡി.പി.ഐ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ തോപ്പില്‍വടക്കതിലിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മണിയനെ പോളിങ് ബൂത്തിലെത്തിച്ചത്.

Friday 8 April 2011

മുന്‍ പ്രവാസിയുടെ സ്ഥാനാര്‍ഥിത്വം; ജിദ്ദയിലെ സുഹൃത്തുക്കള്‍ ആഹ്ലാദത്തില്‍


ജിദ്ദ: സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന മുന്‍ പ്രവാസിയുടെ സ്ഥാനാര്‍ഥിത്വം ജിദ്ദയിലെ സുഹൃത്തുക്കള്‍ക്ക്‌ ആഹ്ലാദം പകര്‍ന്നു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്‌ മണ്ഡലത്തില്‍ എസ്‌.ഡി.പി.ഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന നൗഷാദ്‌ പുന്നക്കലിന്റെ സ്ഥാനാര്‍ഥിത്വമാണ്‌ പഴയ സഹ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആവേശം പകര്‍ന്നത്‌. ഒന്നര പതിറ്റാണ്ടിലേറെ സൗദിയില്‍ പ്രവാസ ജീവിതം നയിച്ച നൗഷാദ്‌ പുന്നക്കല്‍ മൂന്ന്‌ വര്‍ഷം മുമ്പാണ്‌ നാട്ടിലെക്ക്‌ മടങ്ങിയത്‌. ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.
പീഡനങ്ങളും മറ്റും മൂലം ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഒട്ടേറെ പേര്‍ക്ക്‌ ആശ്വാസമേകാന്‍ നൗഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു. കമ്പനിയുടെ അനാസ്ഥ മൂലം വര്‍ഷങ്ങളായി ജിദ്ദയില്‍ കുടുങ്ങിക്കിടന്ന ഭഗീരഥിയമ്മയെ നാട്ടിലെത്തിച്ചതും, നിയമക്കുരുക്കുകള്‍ മൂലം മാസങ്ങളോളം മോര്‍ച്ചറിയില്‍ കിടന്ന സുബ്രമണ്യന്റെ മൃതദേഹം വിട്ടു കിട്ടിയതും, അബഹയില്‍ വധ ശിക്ഷക്ക്‌ വിധിക്കപ്പെട്ട യു.പി സ്വദേശി അബൂറാഫിക്ക്‌ ശിക്ഷ ഒഴിവായി കിട്ടി നാട്ടില്‍ പോവാനായതും നൗഷാദിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്‌.

സാംസ്‌കാരിക പരിപാടികളിലും ഹജ്ജ്‌ വോളന്റിയര്‍ സേവനത്തിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാടവം വേറിട്ടു നിന്നിരുന്നു. ജിദ്ദക്ക്‌ പുറമെ റിയാദിലും ദമ്മാമിലും ജോലി ചെയ്‌തിരുന്ന നൗഷാദിന്‌ അവിടെയും ബൃഹത്തായ സുഹൃത്ത്‌ വലയമുണ്ട്‌. പൊതു പ്രവര്‍ത്തനവുമായും ജോലിയുമായും ബന്ധപ്പെട്ട്‌ സൗദിയുടെ മുക്കുമൂലകളില്‍ വരെ അദ്ദേഹം എത്തിയിട്ടുണ്ട്‌. നൗഷാദിനെ പോലെയുള്ളവരാണ്‌ ജനപ്രതിനിധിയായി വരേണ്ടതെന്ന്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പരിചയമുള്ളവര്‍ പറയുന്നു. നൗഷാദിന്റെ വിജയത്തിനായി അഴീക്കോട്‌ മണ്ഡലത്തിലുള്ള ജിദ്ദയിലെ എസ്‌.ഡി.പി.ഐ അനുഭാവികളുടെ കൂട്ടായ്‌മ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്‌.

ഇപ്പോള്‍ എസ്‌.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്‌ നൗഷാദ്‌ പുന്നക്കല്‍. ഭാര്യ ഖൈറുന്നിസ നാഷണല്‍ വുമണ്‍സ്‌ ഫ്രണ്ട്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്‌. മുഷീറ മറിയം, മിന്‍ഹാ ഫാത്വിമ, മിഷ്‌അല്‍ അബ്ദുറഹ്‌മാന്‍, മിസ്‌ഫര്‍ മാലിക്ക്‌്‌, മിജ്‌ദ മറിയം എന്നിവര്‍ മക്കളാണ്‌.

SDPI Will Face Elections on its own


Thiruvananthapuram: Social Democratic Party of India (SDPI) will face the elections on its own and prove its mettle, said national president E Aboobacker. He was inaugurating grand public meeting here held as part of the conclusion of Jana Kerala Yathra organized by SDPI.

SDPI can prove its presence without affiliating either to UDF or LDF. We will show our might within short span of time. Our party will not be allowed to be sandwiched by these two fronts. During the last by elections we have shown it with the votes we could gather- he said.

SDPI has its own vote bank in most of the constituencies, by which the election result can be determined. The popularity and reception the Jana Kerala Yathra got during its 24 day journey are amble evidence for the support the party has.

For the uplift of backward communities the smaller parties should join together with SDPI in its efforts to avail social justice- he added.