Wednesday, 30 March 2011
എസ്.ഡി.പി.ഐക്ക് ടെലിവിഷന്‍ ചിഹ്നം
തിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് ടെലിവിഷന്‍ തിരഞ്ഞെടുപ്പുചിഹ്നമായി അനുവദിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ 25ന് ഇറക്കിയ ഉത്തരവിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടെലിവിഷന് പുറമെ കുട, കണ്ണട എന്നീ ചിഹ്നങ്ങളും കമ്മീഷന്റെ പരിഗണനയ്ക്കായി നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 84 സീറ്റിലാണ് മല്‍സരിക്കുന്നത്.
മന്ത്രിയുടെ മര്‍ദ്ദനമേറ്റ യുവാവിനെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു
Vote for Social Democratic Party of India
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഭക്ഷ്യ മന്ത്രിയുമായ സി ദിവാകരന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന കെ.എസ് പുരം കടത്തൂര്‍ സ്വദേശിയായ സുധാകരനെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിയായ മന്ത്രിക്കെതിരേ പോലിസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിയോടൊപ്പം മണ്ഡലം ഭാരവാഹികളായ എം എം ഷെരീഫ്, റഹിം, ജില്ലാ കമ്മിറ്റി അംഗം നാസര്‍ കുരുടന്റയ്യം എന്നിവരും ഉണ്ടായിരുന്നു.Sunday, 27 March 2011
പുതിയ മുന്നേറ്റത്തിനായി ജനം എസ്.ഡി.പി.ഐയെ തിരഞ്ഞെടുക്കും: എ എ ഷാഫി
ശാസ്താംകോട്ട: ഇടത്-വലത് മുന്നണികള്‍ക്ക് വോട്ട് ചെയ്ത് മടുത്ത കേരളത്തിലെ ജനം പുതിയ മുന്നേറ്റത്തിനായി എസ്.ഡി.പി.ഐയെ തിരഞ്ഞെടുക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ എ ഷാഫി. കുന്നത്തൂര്‍ നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി തുളസീധരന്‍ പള്ളിക്കലിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്‍ നല്‍കുന്ന നികുതി പണം ചില കോടീശ്വരന്‍മാരിലേക്ക് മാത്രം എത്തിപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. സര്‍വ്വ മേഖലകളിലും അഴിമതിയും സ്വജന പക്ഷപാതവും നടക്കുന്ന ഇക്കാലത്ത് അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനത്തിനായി ജനങ്ങള്‍ എസ്.ഡി.പി.ഐയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സലിം വിളയിലയ്യം അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി തുളസീധരന്‍ പള്ളിക്കല്‍, പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് മയ്യത്തുംകര, എസ്.ഡി.പി.ഐ ജില്ലാ വൈസ്പ്രസിഡന്റ് എ കെ ഷെരീഫ്, ജില്ലാ സെക്രട്ടറി കബീര്‍ പോരുവഴി, ജില്ലാ ഖജാഞ്ചി ഹാജി പി വി ഷെരീഫ്, നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് എസ് എ റഹിം, സെക്രട്ടറി പി എച്ച് അജി, പോപുലര്‍ഫ്രണ്ട് ശാസ്താംകോട്ട ഡിവിഷന്‍ പ്രസിഡന്റ് ശൂരനാട് ഷിഹാബ്, ചിറയില്‍ നസീര്‍, റിയാസ്, നിയോജക മണ്ഡലം ഖജാഞ്ചി ഷെരീഫ്, ഗ്രാമപ്പഞ്ചായത്ത് അംഗം എ ആമിന സംസാരിച്ച
Saturday, 26 March 2011
എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ ശനിയാഴ്ച പത്രിക സമര്‍പ്പിക്കും
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും മത്സരിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ട് ഓഫ് ഇന്ത്യ (SDPI) സ്ഥാനാര്‍ത്ഥികള്‍ ശനിയാഴ്ച പത്രിക സമര്‍പ്പിക്കും.
കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എ.എച്ച്. മുനീര്‍ കാസര്‍കോട് പ്ലാനിംഗ് ഓഫീസര്‍ എ. അജയ്കുമാറുടെ മുന്നിലും, ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥി ഫൈസല്‍ റഹ്മാന്‍ കേരളീയ മുക്കം ഉദുമ മണ്ഡലം റിട്ടേണിംഗ് ഓഫീസറുടെ മുന്നിലും, തൃക്കരിപ്പൂര്‍ സ്ഥാനാര്‍ത്ഥി അബ്ദുല്‍ റസാഖ് ഹാജി പറമ്പത്ത് നീലേശ്വരം ബ്ലോക്ക് ഓഫീസര്‍ ബി.ഡി.ഒ എം.ജി. ശശിധരനു മുന്നിലും രാവിലെ 11 മണിക്ക് പത്രികകള്‍ സമര്‍പ്പിക്കുമെന്ന് എസ്.ഡി.പി.ഐ ഭാരവാഹികള്‍ പറഞ്ഞു.
Subscribe to:
Posts (Atom)