faisal arafa

Sunday, 27 March 2011

പുതിയ മുന്നേറ്റത്തിനായി ജനം എസ്.ഡി.പി.ഐയെ തിരഞ്ഞെടുക്കും: എ എ ഷാഫി


AA shafi
കുന്നത്തൂര്‍ നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി തുളസീധരന്‍ പള്ളിക്കലിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് എ എ ഷാഫി ഉദ്ഘാടനം ചെയ്യുന്നു
ശാസ്താംകോട്ട: ഇടത്-വലത് മുന്നണികള്‍ക്ക് വോട്ട് ചെയ്ത് മടുത്ത കേരളത്തിലെ ജനം പുതിയ മുന്നേറ്റത്തിനായി എസ്.ഡി.പി.ഐയെ തിരഞ്ഞെടുക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ എ ഷാഫി. കുന്നത്തൂര്‍ നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി തുളസീധരന്‍ പള്ളിക്കലിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്‍ നല്‍കുന്ന നികുതി പണം ചില കോടീശ്വരന്‍മാരിലേക്ക് മാത്രം എത്തിപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. സര്‍വ്വ മേഖലകളിലും അഴിമതിയും സ്വജന പക്ഷപാതവും നടക്കുന്ന ഇക്കാലത്ത് അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനത്തിനായി ജനങ്ങള്‍ എസ്.ഡി.പി.ഐയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സലിം വിളയിലയ്യം അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി തുളസീധരന്‍ പള്ളിക്കല്‍, പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് മയ്യത്തുംകര, എസ്.ഡി.പി.ഐ ജില്ലാ വൈസ്പ്രസിഡന്റ് എ കെ ഷെരീഫ്, ജില്ലാ സെക്രട്ടറി കബീര്‍ പോരുവഴി, ജില്ലാ ഖജാഞ്ചി ഹാജി പി വി ഷെരീഫ്, നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് എസ് എ റഹിം, സെക്രട്ടറി പി എച്ച് അജി, പോപുലര്‍ഫ്രണ്ട് ശാസ്താംകോട്ട ഡിവിഷന്‍ പ്രസിഡന്റ് ശൂരനാട് ഷിഹാബ്, ചിറയില്‍ നസീര്‍, റിയാസ്, നിയോജക മണ്ഡലം ഖജാഞ്ചി ഷെരീഫ്, ഗ്രാമപ്പഞ്ചായത്ത് അംഗം എ ആമിന സംസാരിച്ച

No comments:

Post a Comment