കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും മത്സരിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ട് ഓഫ് ഇന്ത്യ (SDPI) സ്ഥാനാര്‍ത്ഥികള്‍ ശനിയാഴ്ച പത്രിക സമര്‍പ്പിക്കും.
കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എ.എച്ച്. മുനീര്‍ കാസര്‍കോട് പ്ലാനിംഗ് ഓഫീസര്‍ എ. അജയ്കുമാറുടെ മുന്നിലും, ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥി ഫൈസല്‍ റഹ്മാന്‍ കേരളീയ മുക്കം ഉദുമ മണ്ഡലം റിട്ടേണിംഗ് ഓഫീസറുടെ മുന്നിലും, തൃക്കരിപ്പൂര്‍ സ്ഥാനാര്‍ത്ഥി അബ്ദുല്‍ റസാഖ് ഹാജി പറമ്പത്ത് നീലേശ്വരം ബ്ലോക്ക് ഓഫീസര്‍ ബി.ഡി.ഒ എം.ജി. ശശിധരനു മുന്നിലും രാവിലെ 11 മണിക്ക് പത്രികകള്‍ സമര്‍പ്പിക്കുമെന്ന് എസ്.ഡി.പി.ഐ ഭാരവാഹികള്‍ പറഞ്ഞു.
No comments:
Post a Comment