faisal arafa

Wednesday, 13 April 2011

പോലിസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വോട്ട് രേഖപ്പെടുത്തി


കൊട്ടിക്കലാശത്തിനിടെ പോലിസ് മര്‍ദ്ദനമേറ്റ മണിയനെ വോട്ട് ചെയ്യുന്നതിനായി പുത്തന്‍തെരുവ് അല്‍സെയ്യിദ് സ്‌കൂളില്‍ എത്തിക്കുന്നു
കരുനാഗപ്പള്ളി: കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളി എസ്.ഐ ഗോപകുമാറിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വിവിധ ബൂത്തുകളിലെത്തിച്ച് വോട്ട് രേഖപ്പെടുത്തി. നട്ടെല്ലിന് പരിക്കേറ്റ എസ്.ഡി.പി.ഐ ജില്ലാ സമിതി അംഗം കടത്തൂര്‍ ചെട്ടിശ്ശേരില്‍ മണിയന്‍, കല്ലേലിഭാഗം താമരപ്പള്ളില്‍ സുധീര്‍ എന്ന ഇര്‍ഷാദ്, വെളുത്തമണല്‍ കളരിവാതുക്കല്‍ സലിം, ആദിനാട് മന്‍സിലില്‍ സമദ് എന്നിവരെയാണ് വിവിധ പോളിങ് ബൂത്തുകളില്‍ എത്തിച്ച് വോട്ട് രേഖപ്പെടുത്തിയത്. നട്ടെല്ലിന് ക്ഷതമേറ്റ മണിയനെ ആംബുലന്‍സില്‍ പുത്തന്‍തെരുവ് അല്‍സെയ്യിദ് സ്‌കൂളിലെ ബൂത്തിലെത്തിച്ച് പ്രവര്‍ത്തകരുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. എസ്.ഡി.പി.ഐ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ തോപ്പില്‍വടക്കതിലിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മണിയനെ പോളിങ് ബൂത്തിലെത്തിച്ചത്.

No comments:

Post a Comment