Tuesday, 19 April 2011
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് രണ്ടാം സ്ഥാനം
കാസര്‍കോഡ്: കഴിഞ്ഞ മാസം 8ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ആയിഷ രണ്ടാമതെത്തി. മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി നജ്്്മ മുസ്തഫയാണ് വിജയിച്ചത്. യു.ഡി.എഫ് 657, എസ്.ഡി.പി.ഐ 469, എല്‍.ഡി.എഫ് 5 എന്നിങ്ങനെയാണ് വോട്ടിങ് നില. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 575 വോട്ടും എസ്.ഡി.പി.ഐക്ക് 339 വോട്ടുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ തവണ മല്‍സര രംഗത്തുണ്ടായിരുന്ന ബി.ജെ.പി ഇക്കുറി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് അംഗം ബി.ജെ.പിയെ പിന്തുണച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ ലീഗ് പ്രതിനിധി രാജിവച്ചതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment